പത്തനംതിട്ട : പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലും മദ്യപർ സസുഖം ഉറങ്ങുന്നു. പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിന്റെ മുമ്പിലാണ് സംഭവം. ഒരേ കോമ്പൗണ്ടിൽ തന്നെയാണ് പോലീസ് സ്റ്റേഷനും ഒപ്പം ട്രാഫിക് പോലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടെ പോലീസ് സ്റ്റേഷന്റെ മുമ്പിലെ നോ പാർക്കിങ് ഏരിയയിലാണ് മദ്യപിച്ച് അബോധാവസ്ഥയിൽ ആൾ കിടക്കുന്നത്. ഇന്ന് വൈകിട്ട് എട്ടുമണിയോടെയാണ് ഈ ദൃശ്യം പകര്‍ത്തിയത്.
ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡാണ് സെൻട്രൽ ജങ്ഷൻ മുതൽ അഴൂരിലേക്കുള്ള പോലീസ് സ്റ്റേഷൻ റോഡ്. ഇതിനു സമീപമാണ് പത്തനംതിട്ട നഗരത്തിലെ രണ്ടു മദ്യ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ റോഡില്‍ എപ്പോഴും വാഹനത്തിരക്കാണ്. ഫുട്ട് പാത്തില്‍ കിടക്കുന്ന ഇയാളുടെ കാല് ഉൾപ്പെടെയുള്ള ഭാഗങ്ങൾ റോഡിലേക്ക് ഇറങ്ങി കിടക്കുകയാണ്. വാഹനങ്ങള്‍ അടുത്തുവരുമ്പോഴാണ് അപകടം മനസ്സിലാക്കുന്നത്. തുടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കുവാന്‍ വാഹനം വെട്ടിത്തിരിക്കുകയാണ്. പൊതുവേ ഈ ഭാഗത്ത് വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. പോലീസ് സ്റ്റേഷന്റെ തൊട്ട് മുൻപിൽ സംഭവം നടന്നിട്ടും പോലീസുകാരോ യാത്രക്കാരോ ആരുംതന്നെ ഇയാളെ തിരിഞ്ഞു നോക്കുന്നില്ല.