Friday, March 29, 2024 7:54 am

ഭംഗിയും ദൃഢതയുമുള്ള യുപിവിസി ജനാലകളും വാതിലുകളും ഇപ്പോള്‍ പത്തനംതിട്ടയിലും

For full experience, Download our mobile application:
Get it on Google Play

യുപിവിസി (Unplasticized Polyvinyl Chloride) ജനലുകളും വാതിലുകളും ഇന്ന് കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഭംഗിയും ദൃഢതയും സുരക്ഷിതത്വവും ഇവയ്ക്കുണ്ട്, ആളുകളെ ആകർഷിക്കുന്നതും ഇതുതന്നെ. തടിയുടെ വിലയും അതിന്റെ പണിക്കൂലിയുമായിരുന്നു ജനങ്ങളെ അലുമിനിയം ഉള്‍പ്പെടെയുള്ള മറ്റു നിര്‍മ്മാണ വസ്തുക്കളിലേക്ക്‌ തിരിച്ചത്. കാലം മാറിയപ്പോള്‍ അലുമിനിയവും പിന്തള്ളപ്പെട്ടുകൊണ്ട് യുപിവിസി എത്തി. ഇന്ന് വീടുകള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

Lok Sabha Elections 2024 - Kerala

യുപിവിസി വിൻഡോകൾ മരം, അലുമിനിയം വിൻഡോകളെ അപേക്ഷിച്ച് അസാധാരണമായ ഫിനിഷിംഗ്, ശക്തി, ഈട് എന്നിവ നൽകുന്നു. യുപിവിസി വിൻഡോകൾക്കും വാതിലുകൾക്കും സിംഗിൾ, ഡബിൾ, ട്രിപ്പിൾ ഗ്ലേസിംഗും ഷൈനിങ്ങും നൽകിയിട്ടുണ്ട്. ഇത് കൂടുതൽ ഈടും ശക്തിയും നല്‍കുന്നു. വുഡ് ഫിനിഷിംഗ് ഉൾപ്പെടെ നിറമുള്ളതും ടെക്സ്ചർ ചെയ്തതുമായ UPVC ഉൽപ്പന്നങ്ങൾ ലഭ്യമാണ്. വിലക്കുറവും ആകര്‍ഷകമായ ഭംഗിയും തിരഞ്ഞെടുക്കുവാന്‍ നിരവധി മോഡലുകളും ഇന്ന് ജനങ്ങളെ കാത്തിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തടിയെക്കാൾ കരുത്തോടെ അതിജീവിക്കുന്നുവെന്ന് മാത്രമല്ല  ചിതൽ, പ്രാണിക്കുത്ത് പോലുള്ളവയിൽ നിന്നുള്ള സംരക്ഷണം ലഭിക്കുകയും ചെയ്യും. തുരുമ്പെടുക്കുകയുമില്ല. മരപ്പണിക്ക് ഉണ്ടാകുന്ന കാലതാമസം, കൂലി എന്നിവയുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും അനുയോജ്യം ഇതുതന്നെയാണ്. പരമ്പരാഗത ഉരുപ്പടികളുടെ ആകൃതിക്കും ഭംഗിക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മോഡലുകൾ വിപണിയില്‍ ലഭ്യമാണ്.

UPVC ഒരു പരിസ്ഥിതി സൗഹൃദ മെറ്റീരിയല്‍ ആണ് . UPVC ജനാലകളുടെയും വാതിലുകളുടെയും ശരാശരി ആയുസ്സ് 40-80 വർഷം വരെയാകാം, അതിരൂക്ഷമായ കാലാവസ്ഥ ഇതിനെ ബാധിക്കില്ല. കറയോ അഴുക്കോ നീക്കം ചെയ്യാന്‍ സോപ്പ് വെള്ളത്തിൽ തുടച്ച് വൃത്തിയാക്കുക മാത്രമാണ് ചെയ്യേണ്ടത്. അഗ്നി സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിന് കെട്ടിട നിര്‍മ്മാണത്തില്‍ ആവശ്യപ്പെടുന്ന ഒരു മെറ്റീരിയൽ കൂടിയാണ് UPVC. കെയ്‌സ്‌മെന്റ് വിൻഡോ, ടോപ്പ് ഹംഗ് വിൻഡോ, ആർച്ച് വിൻഡോ, ഫ്രഞ്ച് വിൻഡോ, സ്ലൈഡിംഗ് വിൻഡോ, സിംഗിൾ ഡോർ, ഡബിൾ ഡോർ ബേ വിൻഡോ, പാർട്ടീഷൻ, ഫിക്സഡ് വിൻഡോസ് തുടങ്ങി ജനാലകളുടെയും വാതിലുകളുടെയും വിശാലമായ ശ്രേണിയാണ് പത്തനംതിട്ട ഇലന്തൂരിലെ ഷോറുമിലുള്ളത്.

പത്തനംതിട്ട ഇലന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ALDO UPVC നല്‍കുന്നത് ഗുണനിലവാരം ഉറപ്പുനല്‍കുന്ന സേവനങ്ങളാണെന്ന് ഉടമകളായ ഷോജി ജോര്‍ജ്ജും  ഷൈജു പി. ജോര്‍ജ്ജും പറയുന്നു. വിദേശ നിര്‍മ്മിത ഉപകരണങ്ങളും ആധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യയുമാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും  ഗുണനിലവാരത്തിന് ഒരു വിട്ടുവീഴ്ചയും ALDO UPVC ചെയ്യാറില്ലെന്നും ഇവര്‍ പറഞ്ഞു. വിദഗ്ദ പരിശീലനം ലഭിച്ചവരും പരിചയസമ്പന്നരുമായ ജീവനക്കാര്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പരിശോധന ഉറപ്പുവരുത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക – http://www.aldoupvc.in
Mr. Shyju P. George
ALDO UPVC Windows & Doors Solutions
Puloor Bldgs., Elanthoor East P.O.,
Pathanamthitta – 689 643
Phone 86066 11100, 99613 19231
[email protected]

ALDO UPVC Windows & Doors Solutions
Puloor Bldgs., Elanthoor East P.O.,
Pathanamthitta – 689 643
Phone 86066 11100, 99613 19231
[email protected]

—–പരസ്യം —-

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

0
തൃശൂർ : ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ...

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...