‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖലയിൽ ജാഗ്രത മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്‍റെ പശ്ചാത്തലത്തില്‍ ദുകം തീരത്ത് സുരക്ഷ മുന്നറിയിപ്പ് നല്‍കി. നാ​ഷ​ന​ൽ സ്‌​പേ​സ് സ​ർ​വി​സ​സ് ക​മ്പ​നി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഇ​ത്ത​ലാ​ഖ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാണ് ശ​നി​യാ​ഴ്ച രാ​ത്രി 10നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നും ഇ​ട​യി​ൽ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്തുന്നതെന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് മണി വരെ എല്ലാ മത്സ്യത്തൊഴിലാളികളും സമുദ്ര ആക്ടിവിറ്റി ഓപ്പറേറ്റര്‍മാരും നിര്‍ദ്ദിഷ്ട കോഓര്‍ഡിനേറ്റുകള്‍ അടയാളപ്പെടുത്തിയ നിയുക്ത പ്രദേശം ഒഴിവാക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റോക്കറ്റ് വിക്ഷേപണത്തിന്‍റെ സമയത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചു. ഈ സമയം നിയന്ത്രിത മേഖലയിലൂടെ സഞ്ചരിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ദു​കം-2’ ജൂ​ണി​ൽ വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ വിക്ഷേപിക്കാന്‍ പോകുന്നത്. അല്‍ ജാസിര്‍ വിലായത്തിലെ അല്‍ കഹല്‍ പ്രദേശത്തും ദുകം വിലായത്തിലെ ഹൈതം പ്രദേശത്ത് നിന്നുമായിരിക്കും വിക്ഷേപണം. ഒ​ക്ടോ​ബ​റി​ൽ ദു​കം-3, ന​വം​ബ​റി​ൽ അം​ബി​ഷ​ൻ-3, ഡി​സം​ബ​റി​ൽ ദു​കം-4 എ​ന്നി​വ​യും വി​ക്ഷേി​പി​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...