ഊർജ്ജപ്രതിസന്ധി ; ഗാസയിലെ ആശുപത്രികൾ അടച്ചുപൂട്ടുന്നു, വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തത് 2 ലക്ഷം പേർ

For full experience, Download our mobile application:
Get it on Google Play

ഗാസ സിറ്റി : ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍. വടക്കന്‍ ഗാസയില്‍ ഇതിനകം ആരോഗ്യസേവനം താറുമാറായെന്നും ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചു. ആരോഗ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ഇല്ലാതായതിനെ തുടര്‍ന്നാണ് ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം അല്‍-ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചിരുന്നു. 26 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. ഇസ്രയേല്‍ ഒരുക്കിയ സൈനിക ഇടനാഴിയിലൂടെ നവംബര്‍ അഞ്ച് മുതല്‍ വടക്കന്‍ ഗാസയില്‍ നിന്നും രണ്ട് ലക്ഷത്തോളം പലസ്തീനികള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്തതതായാണ് റിപ്പോര്‍ട്ട്.

അഭയാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവും തെക്കന്‍ ഗാസയിലെ പരിമിതമായ പാര്‍പ്പിട സൗകര്യവും ഭക്ഷണ ശുദ്ധജല ക്ഷാമവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ ഹ്യുമാനിറ്റേറിയന്‍ ഏജന്‍സി വ്യക്തമാക്കി. അതേസമയം ഗാസയില്‍ മരണസംഖ്യ 11240 ആയി. 4630 കുട്ടികളും 3130 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടു. 189 ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 41120 പാര്‍പ്പിടങ്ങളും 94 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും 71 മോസ്‌കുകളും മൂന്ന് പള്ളികളും ഇതിനകം തര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 253 സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ നേരിട്ടു. 181 മില്യണ്‍ ഡോളറിന്റെ കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...