രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഇന്ത്യയുടെ റോഡ് ഗതാഗത മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും (എഐടിഡബ്ല്യുഎ) ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ നിയമ പ്രതിഷേധിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദ് ആരംഭിച്ചതോടെ കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്തഭിക്കും. 40000ഓളം സംഘടനകളില്‍ നിന്ന് നാല് കോടിയിലേറെ പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല. അതേസമയം ഗതാഗത സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാഹനങ്ങളും നിരത്തിലിറങ്ങാനുള്ള സാധ്യതയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...