ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഒഡീഷ റൂർക്കല വിംഗ് ഓണം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

റൂർക്കല: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എഐഎംഎ) ഒഡീഷ റൂർക്കല വിംഗ് ഓണാഘോഷ പരിപാടികള്‍ സുന്ദർഗഡ് അസിസ്റ്റന്റ് കളക്ടർ ഫാബി റഷീദ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. എൻജിസി അംഗം ആർ. അംബുജാക്ഷൻ നായര്‍ അധ്യക്ഷത വഹിച്ചു. റൂർക്കല എംജിഎം സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.ജോർജ് സി.വർഗീസ്, സെയിൽ-ആർഎസ്പി സിജിഎം (എംഎം) ടി. വിനോദ്, അഖില ഭാരത അയ്യപ്പ സേവാ സമിതി ചെയർമാൻ പി. രാമചന്ദ്രൻ മേനോൻ എന്നിവര്‍ പങ്കെടുത്തു. എഐഎംഎ ഒഡീഷ ജോയിന്റ് സെക്രട്ടറി കെ. വി. ജെയിംസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിജേഷ് നായർ നന്ദിയും പറഞ്ഞു.

സാംസ്കാരിക സെഷനിൽ നാടൻ പാട്ടുകൾ, തിരുവാതിര, ക്ലാസിക്കൽ നൃത്തങ്ങൾ തുടങ്ങിയ പരമ്പരാഗത കേരള കലാരൂപങ്ങൾ കാണികളെ ആകർഷിക്കുകയും കേരളത്തിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു. ലൈഫ് അംഗം പി.എം. വേണുഗോപാൽ രൂപകൽപ്പന ചെയ്ത പൂക്കളം പ്രത്യേക ആകർഷണമായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, രാജീവ് ഗോപിനാഥൻ, പ്രദീപ് മേനോൻ, സൗമിത്ത്, വനിതാ വിഭാഗം ജില്ലാ കോർഡിനേറ്റർ ഗ്രേസി ഡേവിഡ്  പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി. അഞ്ഞൂറോളം മലയാളികൾ പരമ്പരാഗതമായ  ഓണസദ്യയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...