ഏഴോലി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ഡിപ്പാർട്ട്മെൻറ് ടൂർണ്ണമെൻ്റ് 6, 7, 8 തീയതികളിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ഏഴോലി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ഡിപ്പാർട്ട്മെൻറ് ടൂർണ്ണമെൻ്റ് 6, 7, 8 തീയതികളിൽ ഏഴോലി എ എസ്സ് സി സ്റ്റേഡിയത്തിൽ നടത്തും. ഇൻഡ്യൻ എയർഫോഴ്സ്, കെ.എസ്.ഇ.ബി, കേരള പോലീസ്, കൊച്ചിൻ കസ്റ്റംസ് എന്നീ പുരുഷ ടീമുകളും, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം സിക്സസ് എന്നീ വനിത ടീമുകളും പങ്കെടുക്കും. 6 ന് 6.30ന് നടക്കുന്ന ഉത്ഘാടന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡൻ്റ്
സജി ജോർജ് നഗരൂർകിഴക്കേതിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. റാന്നി ഡിവൈഎസ്പി. ആർ ജയരാജ് മുഖ്യാഥിതിയാകും. ഉത്ഘാടന മത്സരം
കേരളാ പോലീസ് – കൊച്ചിൻ കസ്റ്റംസ്, രണ്ടാം ദിവസം കെ.എസ്.ഇ.ബി – ഇൻഡ്യൻ എയർഫോഴ്സ്,
8 ന് 6 മണിക്ക് എം.ജി.യൂണിവേഴ്സിറ്റി- കോട്ടയം സിക്സസും തമ്മിൽ ടീമുകളുടെ പ്രദർശന മത്സരം
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ ഉത്ഘാടനം ചെയ്യും.

രക്ഷാധികാരി അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉത്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരി കുഞ്ഞുമറിയാമ്മ അദ്ധ്യക്ഷത വഹിക്കും. ജില്ല പോലീസ് കമാൻഡർ എം.സി ചന്ദ്രശേഖരൻ മുഖ്യ അതിഥിയായി പങ്കെടുക്കും. മുന്‍ എം.എല്‍.എ രാജു എബ്രഹാം,ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്എന്നിവർ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യും. പാസ് മൂലം നിയന്ത്രിക്കുന്ന മത്സരം ഇരുന്ന് കാണുന്നതിനായി ആയിരത്തി അഞ്ഞുറ് പേർക്ക് ഇരിക്കാനുള്ള ഗാലറിയുടെ നിർമ്മാണം ആരംഭിച്ചതായി സെക്രട്ടറി രാജു തേക്കടയിൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...