ഓള്‍ കേരള അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്തപ്പെടുന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഓള്‍ കേരള അണ്ടര്‍ 19 ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മാണി സി കാപ്പന്‍ എംഎൽ എ, സെബാസ്റ്റ്യന്‍ ജി മാത്യു, ലാലിച്ചന്‍ ജോര്‍ജ്, കമറുദീന്‍ അറക്കല്‍, ടി.കെ ഇബ്രാഹിംകുട്ടി (രക്ഷധികാരികള്‍) മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോയ് ജോര്‍ജ്, പി.എം ജോസഫ്, സണ്ണി ഡേവിഡ്, ടോബിന്‍ കെ അലക്‌സ്, സതീഷ് ചൊള്ളാനി, ബിനീഷ് ചൂണ്ടച്ചേരി, നന്ദകുമാര്‍ വര്‍മ, ബിജു തോമസ് (വൈസ് ചെയര്‍മാന്‍), കെ.എസ് പ്രദീപ് കുമാര്‍ (കണ്‍വീനര്‍), ജോസിറ്റ് ജോണ്‍ (സെക്രട്ടറി), അച്ചു എസ് (ജനറല്‍ കണ്‍വീനര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

സ്വാഗത സംഘം രൂപീകരണ യോഗം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.അജി അധ്യക്ഷത വഹിച്ചു. പാലായില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ മത്സരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് വേണ്ടി പാലാ സ്‌പോര്‍ട്‌സ് അക്കാദമിയാണ് സംഘടിപ്പിക്കുന്നതെന്ന് പാലാ സ്‌പോര്‍ട്‌സ് അക്കാദമി സെക്രട്ടറി കെ.എസ് പ്രദീപ് കുമാര്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടില്‍ 4 ടീമുകള്‍ അടങ്ങുന്ന ലീഗ് ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ മത്സരങ്ങള്‍ നോക്ക് ഔട്ട് രീതിയില്‍ ആവും. 1,2,3 സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ ഉണ്ടായിരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....