ആള്‍ കേരള സോമില്‍ തൊഴിലാളി അസോസിയേഷന്‍ ആറാമത് സംസ്ഥാന സമ്മേളനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആള്‍ കേരള സോമില്‍ തൊഴിലാളി അസോസിയേഷന്‍ (എ.കെ.എസ്.എം.റ്റി.എ) ആറാമത് സംസ്ഥാന സമ്മേളനം ഐ.എന്‍.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ഹരികുമാര്‍ പൂതങ്കര ഉദ്ഘാടനം ചെയ്തു. തടിയറപ്പ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി രൂപീകരിക്കണമെന്നും തടിയറപ്പ് തൊഴിലാളികളുടെ വിഷയങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹരികുമാര്‍ പൂതങ്കര ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി ഹാളിണ്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സത്യന്‍ കോന്തയം അധ്യക്ഷത വഹിച്ചു. ആള്‍ കേരള വുഡ് ഓണേഴ്‌സ് അസോസിയേഷന്‍ (ഇന്‍സാഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാനാന ജനറല്‍ സെക്രട്ടറി സുനില്‍ മാരൂര്‍, സംസ്ഥാന ഖജാന്‍ജി രാജേഷ് റാന്നി, ജോസ് അടൂര്‍, വി.ജനാര്‍ദ്ദന്‍,
ജി.ബിജു, സര്‍ദ്ദാര്‍, ബി.രാജശേഖരന്‍, എ.പ്രസന്നന്‍, ബാലകൃഷ്ണന്‍ കോഴിക്കോട്, ജമാല്‍ വയനാട്, ജനാര്‍ദ്ദനന്‍ കാസര്‍ഗോഡ്, ജിന്നാസ് കണ്ണൂര്‍, ജിജേഷ് വയനാട്, അസീസ് താമരശ്ശേരി, മനോജ് പിണറായി, മോഹനന്‍ മഞ്ചേശ്വരം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സത്യന്‍ കോന്തയത്തെയും ജനറല്‍ സെക്രട്ടറിയായി സുനില്‍ മാരൂരിനെയും ഖജാന്‍ജിയായി ജമാല്‍ വയനാടിനെയും വര്‍ക്കിംഗ് പ്രസിഡന്റായി മോഹനന്‍ കാസര്‍ഗോഡിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ജോസ് അടൂരിനേയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...