പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കടത്ത്. എക്‌സൈസ് ഉദ്യോഗസ്ഥരായ ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്‍, സിഇഒമാരായ വേണുഗോപാലന്‍, ഹരിക്കുട്ടന്‍, ശരവണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മലപ്പുറം വേങ്ങരയിലെത്തിക്കാനായിരുന്നു ശ്രമമെന്ന് പ്രതികള്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസും എക്‌സൈസും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...

മലയാളം സര്‍വകലാശാലയിലെ ജാതീയാധിക്ഷേപം ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ നിര്‍ദേശിക്കും

0
മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി...

വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി 89 ലക്ഷം തട്ടിയെടുത്ത സംഭവം ; സഹകരണ ബാങ്ക്...

0
കൊച്ചി : എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ...

ദിമാഗി നക്‌സല്‍ പാര്‍ട്ടി ; സിജെപിയുടെ ചുവടുപിടിച്ച് സമൂഹമാധ്യങ്ങളില്‍ പുതിയൊരു പാര്‍ട്ടി

0
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രൂപപ്പെട്ട മാതൃകയില്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം...