റാന്നിയില്‍ അഖില മലങ്കര പ്രാർത്ഥനായോഗവും നിലയ്ക്കൽ ഭദ്രാസന നേതൃത്വ യോഗവും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖില മലങ്കര പ്രാർത്ഥനയോഗവും നിലയ്ക്കൽ ഭദ്രാസന നേതൃത്വ യോഗവും കേന്ദ്ര ഭാരവാഹികളുടെ സന്ദർശനവും റാന്നി സെന്റ് തോമസ് അരമനയിൽ നടന്നു. നിലയ്ക്കൽ ഭദ്രാസനത്തിലെ സീനിയർ വൈദികൻ തെങ്ങുംതോട്ടത്തിൽ വന്ദ്യ ഫീലിപ്പോസ് തരകൻ കോർ എപ്പിസ്കോപ്പയുടെ ദേഹവിയോഗത്തിൽ ജോർജ്ജ് ജോസഫ് അറയ്ക്കമണ്ണിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇടവക മെത്രാപ്പോലീത്താ ഡോ.ജോഷ്വാ മാർ നീക്കോദിമോസിന്റെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന നേതൃത്വ യോഗം കേന്ദ്ര പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. റവ.ഫാ.മത്തായി കുന്നിൽ, ഐസക്ക് തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

ഭദ്രാസനത്തിലെ സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും ചടങ്ങുകളില്‍ പങ്കെടുത്തു. നിലയ്ക്കൽ ഭദ്രാസനത്തിലെ 29 പള്ളികളിലെ 82 യുണിറ്റുകളിലെ സെക്രട്ടറിമാർ പങ്കെടുത്ത സംഘടന പ്രവർത്തന അവലോകനത്തിൽ പ്രാർത്ഥനയോഗ കേന്ദ്ര സെക്രട്ടറി റവ.ഫാ.മത്തായി കുന്നിൽ മുഖ്യപ്രഭാഷണം നടത്തുകയും മാർഗ്ഗ നിര്‍ദേശം നല്‍കുകയും ചെയ്തു. സെക്രട്ടറി ഐസക്ക് തോമസ് കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഐവാൻ ജോസഫ്, സെക്രട്ടറി ഷാജി മഠത്തിലേത്ത് ഡി., സെക്രട്ടറിമാരായ ലിജോ വര്‍ഗീസ്, ജോസ് മലയാറ്റ്, മാത്യൂ സഖറിയ, മാത്യൂ തോമസ്, റോയി സൈമൺ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...