സർവകക്ഷി സംഘം ; അനുനയവുമായി പാ​ർ​ല​മെ​ന്റ​റി കാ​ര്യമ​ന്ത്രി , അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ നിർദേശിച്ച് മമത

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​ക്കെ​തി​രെ ലോ​ക​രാ​ഷ്ട്ര​ങ്ങ​​​ളോ​ട് നി​ല​പാ​ട് അ​റി​യി​ക്കാനു​ള്ള സം​ഘ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യ എം.​പി​യെ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ നി​യോ​ഗി​ച്ച ന​ട​പ​ടി​യി​ൽ പാ​ർ​ട്ടി നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി​യെ സ​മാ​ധാ​നി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു മ​മ​ത​യെ വി​ളി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​തി​നി​ധി​യെ അ​യ​ക്ക​ണ​മെ​ന്ന റി​ജി​ജു​വി​ന്റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ മ​മ​ത നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ പാ​ർ​ട്ടി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് റി​ജി​ജു മ​മ​ത​യോ​ട് പ​റ​ഞ്ഞു. എം.​പി​മാ​രു​ടെ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് പേ​രു​ക​ൾ തേ​ടി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

സു​ദീ​പ് ബ​ന്ദോ​പാ​ധ്യാ​യ​യെ ആ​ണ് സ​ർ​ക്കാ​ർ ആ​ദ്യം പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന്, ക്രി​ക്ക​റ്റ് താ​രം യൂ​സു​ഫ് പ​ത്താ​ൻ എം.​പി​യെ​യാ​ണ് കേ​ന്ദ്രം പി​ന്നീ​ട് നി​ർ​ദേ​ശി​ച്ച​ത്. പ​ത്താ​ൻ അ​സൗ​ക​ര്യ​മ​റി​യി​ക്കു​ക​യും പാ​ർ​ട്ടി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​ത്ത​തി​ന് മ​മ​ത വി​മ​ർ​ശ​ന​മു​യ​ർ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി നേ​രി​ട്ട് വി​ളി​ച്ച​ത്. പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നെ​യും പാ​ർ​ട്ടി​യെ​യും വി​ഷ​യം അ​റി​യി​ച്ചി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഔ​പ​ചാ​രി​ക അ​റി​യി​പ്പ് കി​ട്ടി​യാ​ൽ പ്ര​തി​നി​ധി​ക​ളെ അ​യ​ക്കു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ, സിം​ഗ​പ്പൂ​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സം​ഘ​ത്തി​ലാ​ണ് തൃ​ണ​മൂ​ൽ പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ആ​ന​ന്ദ് ശ​ർ​മ, ഗൗ​ര​വ് ഗൊ​ഗോ​യ്, സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ, അ​മ​രീ​ന്ദ​ർ സി​ങ് രാ​ജ വാ​റിം​ഗ് എ​ന്നീ എം.​പി​മാ​രെ കോ​ൺ​ഗ്ര​സ് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ആ​ന​ന്ദ് ശ​ർ​മ ഒ​ഴി​കെ​യു​ള്ള​വ​രെ സ​ർ​ക്കാ​ർ ത​ഴ​യു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യി​ലി​ല്ലാ​ത്ത ശ​ശി ത​രൂ​രി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും വി​വാ​ദ​മാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...