കേരള കോൺഗ്രസ് എമ്മിന്‍റെ സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കാൻ ധാരണ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കാൻ ധാരണ. ഇത്തവണ ആകാംക്ഷ തുടരുന്നത് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ മണ്ഡലത്തിലാണ്. പാലാ വിട്ട് പോയാൽ രാഷ്ട്രീയ ഒളിച്ചോട്ടമെന്ന വിമർശനം നേരിടേണ്ടി വരുമെന്നാണ് ജോസ് കെ. മാണിയുടെ വിലയിരുത്തൽ. അതിനാൽ പാലായിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ജോസ് കെ.മാണി തന്നെ വീണ്ടും മത്സരിച്ചേക്കും. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ, അഞ്ച് എംഎൽഎമാരും രണ്ടില ചിഹ്നത്തിൽ വീണ്ടും ഇറങ്ങുമെന്ന് ഉറപ്പിച്ചു.

പാലാ അല്ലെങ്കിൽ കടുത്തുരുത്തിയിൽ ജോസ് കെ മാണി ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജ് ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മിയേയും കടുത്തുരുത്തിയിൽ പരിഗണിക്കുന്നുണ്ട്. പിറവത്തോ പെരുമ്പാവൂരിലോ ജോണി നെല്ലൂർ സ്ഥാനാർത്ഥിയാകും. ചാലക്കുടി, ഇരിക്കൂർ മണ്ഡലങ്ങൾക്ക് പകരം മറ്റേതെങ്കിലും കിട്ടിയാലും കേരള കോൺഗ്രസ് എമ്മിന് സന്തോഷം. ആന്റണി രാജുവിന്‍റെ തിരുവനന്തപുരം സീറ്റിലും കേരള കോൺഗ്രസ് എമ്മിന് കണ്ണുണ്ട്. നിലവിൽ എൻസിപിയുടെ സിറ്റിങ്ങ് സീറ്റായ കുട്ടനാടും കേരള കോൺഗ്രസ് എം ആവശ്യപ്പെടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...