ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നരുവാമൂട് 18കാരൻ ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിന് കാരണമായ വഴക്കിലേക്ക് നയിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയും, യുവാവ് കണ്ണാടി ചില്ലുകള്‍ തറച്ച്‌ കൊല്ലപ്പെടുകയുമായിരുന്നു. യുവാവിനെ പ്രതികൾ ടെക്സ്റ്റൈൽസ് ഷോപ്പിന്റെ ചില്ലിലേക്ക് പിടിച്ചുതള്ളുകയായിരുന്നു. ചോരവാർന്നൊഴുകുന്ന നിലയില്‍ യുവാവിനെ ബൈക്കിലിരുത്തി പ്രതികളാണ് ആശുപത്രിയിലെത്തിച്ചത്.

നരുവാമൂട് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ശിവസൂര്യ. രണ്ടു ബൈക്കുകളിലായ വന്ന പ്രതികള്‍ ശിവസൂര്യയെ കണ്ട് അടുത്തേക്ക് ചെന്നു. പഴയ കാര്യം പറഞ്ഞ് വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതികള്‍ ശിവസൂര്യയെ വസ്ത്രശാലയുടെ ചില്ലിലിലേക്ക് തള്ളിയിട്ടു. ചില്ലുകള്‍ പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തറച്ചു കയറി. പ്രതികള്‍ ശിവസൂര്യയെ ബൈക്കിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ബെക്കിലിരുത്തി കൊണ്ടുവന്നതും സ്ഥിതി വഷളാക്കിയെന്ന് പോലീസ് പറയുന്നു. കാലുകള്‍ ടാറിലുരഞ്ഞ്, ശിവസൂര്യയുടെ ഒരു വിലരും പകുതി നഷ്ടമായിരുന്നുവെന്ന് നരുവാമൂട് പോലിസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...