പാതകളിലാകെ കുരുക്ക് ; വലഞ്ഞ് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

അരൂർ : അരൂർ അമ്പലം മുതൽ-തുറവൂർ വരെ ദേശീയപാതയ്ക്ക് കിഴക്കുഭാഗത്തെ 900 മീറ്ററോളം ഭാഗത്ത് ഡ്രൈ ലീൻ കോൺക്രീറ്റ് (ഡി.എൽ.സി.) മിശ്രിതം ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു. ചന്തിരൂർ സെയ്‌ന്റ് മേരീസ പള്ളിക്ക് മുൻവശം, എരമല്ലൂർ പിള്ളമുക്കിനു സമീപം, അരൂർ അബാദിന് എതിർവശം എന്നിവിടങ്ങളിൽ കണ്ടെത്തിയ ബ്ലാക്ക് സ്‌പോട്ടുകളിലാണ് ഈ മിശ്രിതം ഉപയോഗപ്പെടുത്തിയത്. മൂന്നുദിവസം പൂർണമായും ഗതാഗതം നിയന്ത്രിച്ചാകും ഈ ജോലി പൂർത്തിയാക്കുകയെന്ന് പറഞ്ഞെങ്കിലും വ്യാഴാഴ്ച പെയ്ത മഴമൂലം ഒരു ദിനംകൂടി ഈ നിയന്ത്രണം നീട്ടേണ്ടിവരുമെന്ന നിലപാടിലാണ് കരാർ കമ്പനി. പ്രവൃത്തികൾ പൂർത്തീകരിച്ച ഇടങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സംരക്ഷണം ഒരുക്കി.

തുടർച്ചയായ രണ്ടാം ദിനവും ചേർത്തല ഭാഗത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിച്ചുവിട്ടതിനാൽ ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട് എന്നിവിടങ്ങളിലുള്ള യാത്രികർ വലഞ്ഞു. ഈ ഭാഗത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയും സ്‌കൂളുകൾക്ക് അവധിയാണ്. വ്യാഴാഴ്ച രാവിലെയും വൈകീട്ടും സമാന്തര പാതകളിലും ദേശീയപാതയിലും കനത്ത കുരുക്കാണ് അനുഭവപ്പെട്ടത്. ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് അപ്പുറം വരെ വൈകിട്ട് ഗതാഗതം കുരുങ്ങി. ഇതിനിടെ അരൂർ അമ്പലം ജംഗ്ഷനിലെ തടസ്സം മറികടന്നുപോയ വാഹനങ്ങൾക്കെതിരേ പോലീസിൽ പരാതിയും ഉണ്ടായി. പ്രദേശത്തെ മത്സ്യസംസ്കരണശാലയുടെ വാഹനവും വൈക്കം സ്വദേശിയുടെ കാറുമാണ് കളക്ടർ യാത്ര നിരോധിച്ച പാതയിലൂടെ കടന്നത്. കരാർ കമ്പനി ജീവനക്കാരനെ മർദിച്ചശേഷം കടന്നുപോയ ഇരുചക്രവാഹന യാത്രികനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അരൂർ പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...