വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി :  ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ ജി അനിൽ കുമാർ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ ഹരിത കേരളം മിഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിച്ചു. വഴിയരികിൽ മാലിന്യം തള്ളിയത് കണ്ടെത്തിയ ഗ്രാമപഞ്ചായത്ത് ഗ്രീൻ അംബാസിഡർ കുമാരി ആർദ്ര സുനിലിന്ക്യാഷ് അവാർഡും  വെച്ചൂച്ചിറ ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറിയായി വിരമിച്ച ജയ വി തോമസിന് ഫലകം നൽകി ആദരിക്കലും ചടങ്ങിൽ വെച്ച് നടന്നു. പൊതുശുചിത്വം സംസ്കരണം, ജല സംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷി-പരിസ്ഥിതി സംരക്ഷണം എന്നിവയിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങൾ ഹരിത വിദ്യാലയ അംഗീകാരം നേടിയെടുത്തത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...