ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനർത്ഥം അള്ളാഹു ബധിരനായത്കൊണ്ട് ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

ബെഗ്ലുളൂരു: വിവാദ പരാമർശവുമായി കർണാടക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെന്ന് ഈശ്വരപ്പ പറഞ്ഞു. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈശ്വരപ്പയുടെ പരാമർശം. ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത് ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. അപ്പോഴാണ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. “എവിടെ പോയാലും ബാങ്ക് വിളി എനിക്ക് തലവേദനയാണ്. സുപ്രിം കോടതിയുടെ വിധി വരാനുണ്ട്. ഈ ബാങ്ക് വിളി അവസാനിക്കും. അമ്പലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. പക്ഷേ, ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. പ്രാർത്ഥനകൾക്കായി നിങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ, അതിനർത്ഥം അള്ളാഹു ബധിതരാണെന്നാണ്.”- ഈശ്വരപ്പ പറഞ്ഞു. രാത്രി 10 മുതൽ രാവിലെ 6 വരെ പൊതു അടിയന്തിരാവസ്ഥയ്ക്കല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സുപ്രിം കോടതി 2005 ജൂലായിൽ തടഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...