താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമ്മീഷണറെ നിയോഗിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാല്‍ പ്രസ്തുത ഹർജി ആഗ്ര കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹർജിക്കാർ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഹർജിയില്‍ അവകാശപ്പെട്ടിരുന്നു. പൂജ നടത്താന്‍ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. താജ്മഹല്‍ ‘തേജോ മഹാലയ’ എന്ന ശിവക്ഷേത്രമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തേജോ മഹാലയ പിടിച്ചെടുത്ത് തകര്‍ക്കുകയും പിന്നീട് താജ്മഹല്‍ പണിയുകയുമായിരുന്നു എന്നാണ് ഹർജിയിലെ അവകാശവാദം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫെയർനെസ് ക്രീ ഉപയോഗിച്ച 18 സ്ത്രീകൾക്ക് ഗുരുതര വൃക്കരോഗം , സംഭവം നാഗ്പൂരിൽ

0
നാഗ്പൂർ : സൗന്ദര്യം വർദ്ധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകൾ...

കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലിന് കാരണം പുതിയ ലേബര്‍ കോഡ് ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന്...

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ശ്രീകാര്യം സ്വദേശി സജീവ്...

കായംകുളം കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
ഹരിപ്പാട് : കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ...