ഇറാനെ കണ്ണീരിലാഴ്ത്തി ഖമനയിയുടെ അന്ത്യയാത്ര ; ദുഃഖിതരായ ജനങ്ങൾക്കൊപ്പം വിലാപയാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ ഭാ​ഗമായ വിലാപ യാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. തെഹ്റാനിലെ തെരുവുകളിലൂടെ കടന്ന് പോയ വിലാപയാത്രയിൽ ജനക്കൂട്ടത്തിനൊപ്പം കാൽനടയായി പങ്കെടുക്കുന്ന ഇറാൻ പ്രസിഡൻ്റിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആയത്തുള്ള അലി ഖമനയിയുടെ വിപാലയാത്രയിൽ ദുഃഖാർത്തരായ ജനങ്ങളുടെ വികാരപരമായ പ്രതികരങ്ങളും ദൃശ്യങ്ങളിലുണ്ട്. ദുഃഖിതരായ ജനങ്ങൾ ഷാളുകൾ, സ്കാർഫുകൾ, മറ്റ് വ്യക്തിപരമായ വസ്തുക്കൾ എന്നിവ വാഹനത്തിലുണ്ടായിരുന്നവർക്ക് കൈമാറുകയും അവ ശവപ്പെട്ടിയിൽ അൽപനേരം സ്പർശിപ്പിച്ച ശേഷം തിരികെ ജനക്കൂട്ടത്തിലേക്ക് എറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അനുഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ഒരു മതാചാരമാണിത്.

തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ഞായറാഴ്ച നടന്ന പൊതുചടങ്ങിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പങ്കെടുത്തിരുന്നു. ഖമേനിയുടെയും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട നാല് കുടുംബാം​ഗങ്ങളുടെയും ശഖമഞ്ചത്തിന് മുന്നിൽ നടന്ന ഇറാൻ പ്രാർഥനയിലാണ് ഇറാൻ പ്രസിഡൻ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്. ഗ്രാൻഡ് മൊസല്ലയിൽ നടന്ന സംസ്കാര പ്രാർത്ഥനയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, ജുഡീഷ്യറി മേധാവി ഗൊലാംഹൊസൈൻ മൊഹ്‌സെനി എജെയി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പം സന്നിഹിതരായിരുന്നു. സംസ്താര ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങളും രാജ്യവ്യാപകമായ ദുഃഖാചരണ ചടങ്ങുകളും വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആയത്തുള്ള അലി ഖമനയി, മരുമകൻ മെസ്ബാഹ് അൽ-ഹോദ, ഖമനയിയുടെ മകൾ ഡോ. സെയ്ദെഹ് ബോഷ്ര ഹൊസൈനി ഖമേനി, നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദെൽ, ആയത്തുള്ള അലി ഖമനയിയുടെ ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൾപയേഗാനി എന്നിവരുടെ ഭൗതികശരീരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശ പ്രതിനിധികൾക്കും പൊതുദർശനം നടത്താനായി വെച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....