വിവാഹിതയായ മകൾക്കും ആശ്രിത നിയമനത്തിനുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ്: വിവാഹിതയായ മകൾക്കും ആശ്രിത നിയമനത്തിനുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിനി ചന്ദാ ദേവി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് മനോജ് കുമാർ ഗുപ്തയും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ദിയോറിയയിലെ വിദ്യാഭ്യാസ ഓഫീസർക്ക് കോടതി നിർദേശം നൽകി. ചന്ദാ ദേവിയുടെ അച്ഛൻ സമ്പൂർണാനന്ദ് പാണ്ഡേ ഗജധ്‌വയിലെ പ്രീ-പ്രൈമറി സ്കൂളിൽ അസിസ്റ്റന്റ് അദ്ധ്യാപകനായിരുന്നു. 2014ൽ അദ്ദേഹം സർവീസിലിരിക്കെ മരിച്ചു. തുടർന്ന് ചന്ദാ ദേവി ആശ്രിത നിയമനത്തിനായി അപേക്ഷിച്ചു. എന്നാൽ 2000 സെപ്റ്റംബർ 4-ലെ സർക്കാർ ഉത്തരവ് പ്രകാരം വിവാഹിതയായതിനാൽ ചന്ദാ ദേവിക്ക് ആശ്രിത നിയമനത്തിനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ഡിസംബറിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അപേക്ഷ തള്ളി.

ഇതിനെതിരെ ചന്ദ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് അവരുടെ ഹർജി തള്ളിക്കളഞ്ഞു. വിവാഹിതയായ മകൾക്ക് യോഗ്യതയുണ്ടെന്ന് സിംഗിൾ ബെഞ്ച് അംഗീകരിച്ചെങ്കിലും ഭർത്താവിന് ജോലിയില്ലെന്നും താൻ അച്ഛനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് തെളിയിക്കാൻ ചന്ദയ്ക്ക് കഴിഞ്ഞില്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ അച്ഛൻ മരിച്ച് 11 വർഷം കഴിഞ്ഞതിനാൽ അപേക്ഷ പരിഗണിക്കാൻ ക‍ഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെത്തുടർന്നാണ് ചന്ദ സ്പെഷ്യൽ അപ്പീൽ നൽകിയത്. ഇരുവിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം ചന്ദ വിവാഹിതയായതുകൊണ്ട് മാത്രമാണ് വിദ്യാഭ്യാസ ഓഫീസർ അവരുടെ അപേക്ഷ നിരസിച്ചതെന്നും ആശ്രിതത്വം പരിഗണിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ആശ്രിതത്വം തെളിയിക്കാൻ സാധിച്ചില്ലെന്ന സിംഗിൾ ബെഞ്ചിന്റെ വാദം ശരിയല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...