പൊലീസ് മർദ്ദിച്ചെന്ന് ആരോപണം ; സൈനികനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പുൽപ്പള്ളിയിൽ പൊലീസ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട സൈനികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനികൻ പരാതി നൽകി. ലാൻസ് നായിക് ആയി സേവനമനുഷ്ടിക്കുന്ന കെ.എസ്.അജിത്തിനാണ് മർദനമേറ്റത്. വയനാട് പുൽപ്പള്ളിയിൽ ഉത്സവപറമ്പിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കത്തിൽ പൊലീസ് മർദ്ദിച്ചെന്ന് ആണ് സൈനികൻ്റെ ആരോപണം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.കരസേനയിൽ ലാൻസ് നായിക് ആയി ഉത്തർപ്രദേശിൽ സേവനമനുഷ്ടിക്കുന്ന കെ.എസ്. അജിത്താണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്.

അവധിക്ക് നാട്ടിൽ എത്തിയതാണ് അജിത്.കാലിന് ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അജിത്തിന് പുൽപ്പള്ളി പൊലീസ് ഇന്ന് അറസ്റ്റ് നോട്ടീസ് നൽകി. ഇതോടെ വെസ്റ്റ്‌ഹിൽ ബാരക്കിൽ നിന്നുള്ള സൈനികരും വിമുക്ത ഭടൻമാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ

0
തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി...

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...