കലോത്സവത്തിലെ കോഴ ആരോപണം ; മകനെ കുടുക്കിയതാണ്, ആരോപണവുമായി വിധികർത്താവ് ഷാജിയുടെ മാതാവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും ലളിത പറയുന്നു. ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.

കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ ആണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 6.45നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽകണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...