ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓട്ടോറിക്ഷ പൊളിച്ച് ലേലത്തില്‍ വിറ്റ് പോലീസിന്‍റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

വയനാട് : ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് ലേലത്തില്‍ വിറ്റ് പോലീസിന്‍റെ ക്രൂരത. വയനാട് മേപ്പാടി പോലീസാണ് മുക്കില്‍പീടിക സ്വദേശി നാരായണന്‍റെ ജീവിതമാര്‍ഗം തൂക്കിവിറ്റത്. നീതി തേടി വർഷങ്ങളായി നിയമ പോരാട്ടത്തിലാണ് നാരായണൻ. 2018 ലാണ് നാരായണന്‍റെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ മേപ്പാടി പോലീസ് പിടിച്ചെടുത്തത്. 1000 രൂപ പിഴയും ഇന്‍ഷുറന്‍സും അടച്ചാല്‍ ഓട്ടോ വിട്ടുനല്‍കാമെന്ന് പോലീസ് അറിയിച്ചു. എറണാകുളത്ത് സെക്യൂരിറ്റി പണി ചെയ്ത് ഇന്‍ഷുറന്‍സ് അടയ്ക്കാനുള്ള പണമുണ്ടാക്കി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തിയ നാരായണന്‍ കണ്ടത് ഉന്തിക്കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം തകര്‍ത്ത ഓട്ടോയാണ്. സമീപത്തായി ഒരു മണ്ണുമാന്തിയന്ത്രവും.

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കൈമലര്‍ത്തിയ പോലീസ്, വാഹനം കൊണ്ടുപോകാന്‍ വൈകിയതു കൊണ്ടല്ലേ ഇതെല്ലാം നടന്നതെന്ന് നാരായണനെ കുറ്റപ്പെടുത്തി. ഉള്ളതെല്ലാം പണയപ്പെടുത്തിയാണ് ഓട്ടോ വാങ്ങിയത്. നഷ്ടപരിഹാരത്തിന് വേണ്ടി വര്‍ഷങ്ങളായി അലച്ചിലിലാണ് നാരായണൻ. വക്കീല്‍ ഫീസിന് പണമില്ലാത്തതിനാല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് നിയമവഴി. ഇതിനിടെ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പോലീസിന്‍റെ റിപ്പോര്‍ട്ട് എത്തി. സ്റ്റേഷന്‍റെ സ്ഥലപരിമിതി കാരണം ഓട്ടോ പാലക്കാടുള്ള ഒരു സ്റ്റീല്‍ കമ്പനിക്ക് ലേലത്തില്‍ വിറ്റുവെന്ന്. സ്റ്റേഷന്‍ വളപ്പില്‍ ഓട്ടോ തകര്‍ത്തിട്ടും അത് തൂക്കി വിറ്റിട്ടും ഒന്നും അറിയില്ലെന്ന ഒഴുക്കന്‍ മറുപടിയില്‍ പോലീസ് സുരക്ഷിതരായി. എന്നാല്‍ ഉരുകിത്തീര്‍ന്ന ഓട്ടോറിക്ഷയെ ഓര്‍ത്ത് ഇപ്പോഴും നാരായണന്‍റെ ഉള്ളുരുകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...