അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണം ; പിടിയിലായ യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

നാഗോൺ: അസമിൽ ട്യൂഷൻ കഴിഞ്ഞ് പോയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവാവ് ജീവനൊടുക്കി. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട തഫസുൽ ഇസ്ലാം കുളത്തിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. കയ്യിൽ വിലങ്ങുകളോടെയാണ് ഇയാൾ കുളത്തിലേക്ക് ചാടിയത്. തെളിവെടുപ്പിന്റെ ഭാഗമായി യുവാവിനെ പുറത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണം വലിയ രീതിയിലുള്ള പ്രതിഷേധനത്തിന് അസമിൽ കാരണമായിരുന്നു. അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവാവ് തെളിവെടുപ്പിനിടെ ജീവനൊടുക്കി.

കയ്യിൽ വിലങ്ങുകളോടെയാണ് ഇയാൾ കുളത്തിലേക്ക് ചാടിയത്. തെളിവെടുപ്പിന്റെ ഭാഗമായി യുവാവിനെ പുറത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് പോലീസ് വിശദമാക്കുന്നത്. ഇതിനിടയിലാണ് പ്രധാന പ്രതിയെന്ന് സംശയിക്കുന്നപ്പെടുന്നയാൾ ജീവനൊടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് 14കാരി ക്രൂര ബലാത്സംഗത്തിനിരയായതായി ആരോപണം ഉയർന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം തെരുവിൽ ഉപേക്ഷിച്ച പെൺകുട്ടിയ പരിക്കുകളോടെ നാട്ടുകാരാണ് കണ്ടെത്തിയത്. മൂന്ന് പേർ ചേർന്നാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുലർച്ചെ 3.30ഓടെ സീൻ റീക്രിയേഷൻ ചെയ്യുന്നതിനിടയിലാണ് അറസ്റ്റിലായ യുവാവ് കൈവിലങ്ങോടെ കുളത്തിൽ ചാടിയത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മഴക്കെടുതി അതിരൂക്ഷം; അസമിലും ഒഡീഷയിലും മിന്നൽ പ്രളയം, ഉത്തരേന്ത്യ കനത്ത ജാഗ്രതയിൽ

0
ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി...

കശുവണ്ടി അഴിമതി കേസ് ; കെ എ രതീഷ് പുറത്തേക്ക്

0
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ്...

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ...