നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി തമിഴ്നാട്ടിലെ രാജപാളയത്ത് നിന്ന് പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് മൂലസ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരാനുഷ്ഠാനങ്ങളോടെയും വിശേഷാൽ പൂജകളോടെയും ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. നിറപുത്തരിക്കായി കൊണ്ടുവന്ന നെൽക്കതിരുകൾ തിരുസന്നിധിയിൽ പൂജിച്ച് സമർപ്പിച്ചു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി ദക്ഷിണ നൽകി യാത്രാസംഘത്തെ സ്വീകരിച്ചു. ചടങ്ങുകൾക്ക് ഊരാളിമാർ നേതൃത്വം നൽകി. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടങ്ങളിലെ വയലുകളിൽ നിറപുത്തരിക്കായി നാഗരാജന്റെ നേതൃത്വത്തിൽ നടത്തുന്ന നെൽക്കൃഷിയിൽ നിന്നുള്ള നെൽക്കതിരുകളാണ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്.

അച്ചൻകോവിൽ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ മുൻ കറുപ്പനായ സി. പ്രദീപ് കുമാർ, കർഷകരായ പെരുമാൾ രാജ, മഹേന്ദ്രൻ, കണ്ണൻ, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംരാജ്, കൃഷ്ണസ്വാമി, മുരുകേശൻ എന്നിവർ യാത്രയ്ക്ക് അകമ്പടി സേവിച്ചു. അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ശബരിമല നിറപുത്തരിക്കായി വിശുദ്ധ നെൽക്കതിരുകൾ വഹിച്ചുള്ള ഈ രഥഘോഷയാത്ര ഇന്ന് വൈകിട്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചേർന്നതോടെ ഭക്തരും വിശ്വാസികളും ചേർന്ന് ഭക്തിസാന്ദ്രമായ സ്വീകരണം ഒരുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...