തൊടുപുഴ : സഹകരണ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ഭരണസ്വാധീനം ഉപയോഗിച്ച് വീണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റം നടത്തുന്നുവെന്ന് ആക്ഷേപം. എല്ലാ വകുപ്പുകളും ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നടപ്പാക്കണമെന്ന 2017ലെ സർക്കാർ ഉത്തരവ് സഹകരണ വകുപ്പിൽ വർഷങ്ങളായിട്ടും നടപ്പാക്കിയിരുന്നില്ല. സമരങ്ങൾക്കും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഹൈകോടതിയുടെയും ഉത്തരവുകൾക്കും അന്ത്യശാസനകൾക്കും പിന്നാലെയാണ് വകുപ്പിൽ അടുത്തിടെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കിയത്. പേരിനുമാത്രം ഒരു ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവിറക്കിയതിന് പിന്നാലെ മാനദണ്ഡങ്ങൾ ലംഘിച്ച് വീണ്ടും ഓഫ് ലൈൻ സ്ഥലംമാറ്റ ഉത്തരവിറക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1