തൃശ്ശൂര്‍: കുന്നംകുളത്ത് എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരും യുവാവും തമ്മിൽത്തല്ലി. കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനും സിപിഎം പ്രവർത്തകനുമാണ് മർദ്ദനമേറ്റത്. മുൻ നഗരസഭ ചെയർമാൻ ജയപ്രകാശിന് കവിളത്ത് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകുമെന്ന് ഇരുകൂട്ടരും അറിയിച്ചു. മാർഗതടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ബഹളം വെച്ചതിനും യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























