അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം ; പവന്‍ ഖേരക്ക് മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ നല്‍കിയ പരാതിയിുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്ക് തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച ഒരാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റിനികി ഭൂയാന്‍ ശര്‍മ്മയ്ക്ക് ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പവന്‍ ഖേര ആരോപിച്ചതാണ് കേസിന് ആധാരം ബന്ധപ്പെട്ട കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹര്‍ജിക്കാരന് ഒരാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നും നിബന്ധനകളോടെ ഒരാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. തന്റെ ഭാര്യാവീട് തെലങ്കാനയില്‍ ആയതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്ന് പവന്‍ ഖേര വ്യക്തമാക്കി.

ഹിമന്ദ ബിശ്വ ശര്‍മ്മയുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലീസും ആസാം പോലീസും പവന്‍ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പവന്‍ ഖേര തെലങ്കാന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...