ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ നേപ്പാള്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനയുടെ നടപടിയെ ന്യായീകരിച്ച്‌ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. നേപ്പാള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ആഴ്ച നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പരാജയപ്പെടുത്തുന്നുവെന്നു ഒലിയും പ്രചണ്ഡയും പരസ്പരം ആരോപിച്ചു. പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്‌തതെന്തെന്ന ‘സെന്‍സിറ്റീവ് വെളിപ്പെടുത്തല്‍’ പ്രചണ്ഡ നടത്തിയെന്നും പാര്‍ട്ടി അംഗങ്ങളെ ഉദ്ധരിച്ചു കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുന്നുണ്ടെന്നു ഞങ്ങള്‍ കേട്ടു. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞു.

അതേസമയം, പുതിയ ഭൂപടവുമായി വെല്ലുവിളിച്ച നേപ്പാളിനോടു തല്‍ക്കാലം ശാന്ത സമീപനം സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം തയാറാക്കുന്നതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ആദ്യ സമയത്തെ തിരിച്ചടികള്‍ക്കുശേഷം അയല്‍രാജ്യത്തോടു സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്നാണു റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...