പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ വൃദ്ധയായ വീട്ടമ്മയുടെ വീടിന്‍റെ മതിൽ തകർത്തെന്ന പരാതിയിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. വഴി തർക്കത്തിന്‍റെ പേരിൽ അയൽവാസിയായ സുനിൽ കുമാറും സംഘവും ചേർന്ന് മതിൽ തകർത്തെന്നാണ് പാമ്പുറം സ്വദേശി വിജയമ്മയുടെ പരാതി. വഴി തർക്കത്തിൽ വിജയക്ക് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. പാമ്പുറം സ്വദേശിയായ വിജയമ്മയുടെ വീടിന് മുന്നിലെ മതിൽ ഒരു സംഘം തകർക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഫെബ്രുവരി 9 ന് ആയിരുന്നു ആക്രമണം. അളെ തിരിച്ചറിയാതിരിക്കാൻ മസ്ക് ധരിച്ചാണ് പ്രതികൾ എത്തിയത്. അയൽക്കാരനായ സുനിൽ കുമാറും സംഘവുമാണ് മതിൽ തകർത്തതെന്നാണ് പരാതി. വഴി തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വിജയമ്മയും കുടുംബവും പറയുന്നു.

പാരിപ്പളളി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പക്ഷേ തുടർ നടപടികൾ ഉണ്ടായില്ല. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പോലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്നും പരാതിക്കാർ പ്രതികരിച്ചു. പ്രതികളുടെ നിരന്തര ഭീഷണി കാരണം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെനും വിജയമ്മയും കുടുംബവും പറയുന്നു. മതിൽ തകർക്കുന്നതിന്‍റെ സിസിടിവി ദൃശ്യം തെളിവായി മുന്നിലുണ്ടെങ്കിലും സംഭവത്തിൽ പങ്കില്ലെന്നാണ് സുനിൽ കുമാറിന്‍റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...