ഇടമുറി തോമ്പിക്കണ്ടം മേഖലയില്‍ പേപട്ടി ശല്യമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി തോമ്പിക്കണ്ടം മേഖലയില്‍ പേപട്ടി ശല്യമെന്ന് ആരോപണം. പട്ടിയെ പേടിച്ച് കൈയ്യില്‍ വടിയുമായിട്ടാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സഞ്ചാരം. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ പഞ്ചായത്ത് ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരാഴ്ച മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ പേ ലക്ഷണം കാട്ടിയ ഒരു പട്ടിയെ തല്ലി കൊന്നിരുന്നു. മറ്റൊന്നിനെ വാര്‍ഡംഗത്തിന്‍റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നിരുന്നു. ഇത് മേഖലയില്‍ അലഞ്ഞു തിരിയുന്ന തെരുവു പട്ടികളെ ഇവ ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ പട്ടികള്‍ വായില്‍ നിന്നും ശ്രവം ഒലിപ്പിച്ച് പ്രദേശത്തുകൂടി അലയുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും അവര്‍ നിസംഗത പ്രകടിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പേപിടിച്ച പട്ടികളെ പിടികൂടാനുള്ള സംവിധാനമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂള്‍ കുട്ടികളെ സ്കൂളിലേക്കയക്കാന്‍ വീട്ടുകാര്‍ക്ക് ഭയമാണ്. പ്രദേശത്തുകൂടി അലഞ്ഞു തിരിയുന്ന പട്ടികളെ പിടികൂടാനും പേവിഷം ഏറ്റതായി സംശയിക്കുന്ന പട്ടികളെ കൊന്നൊടുക്കുവാനും അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...