പൊന്നിയിന്‍ സെല്‍വന്‍ 2 ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

For full experience, Download our mobile application:
Get it on Google Play

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 വന്‍ ഹിറ്റായി പോകുന്നതിനിടയില്‍ ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ അച്ഛനും അമ്മാനവനും (ദാഗര്‍ ബ്രദേഴ്‌സ്) ചേര്‍ന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീന്‍ ആരോപിക്കുന്നു.

ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വാസിഫുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2’ന് ഗംഭീര കളക്ഷന്‍. ചിത്രം റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ 200 കോടി ബോക്സോഫീസ് കളക്ഷന്‍ നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധിദിനമായ മേയ് ഒന്നിന് മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...