സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്എസ്എ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.

എസ്എസ്എ ഫണ്ട് അനുവദിച്ചിട്ടും അത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതി ഇടപെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിക്കാരും ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു. ഇതോടെ വരുന്ന തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ വിഷയങ്ങളും ഇന്ന് കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. കേസ് കോടതി വീണ്ടും മാറ്റുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് വിഷയം വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...