മോദിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ; തിരുവനന്തപുരം മേയർ വി വി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോദിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു എന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടറുമായി വിവിധ പദ്ധതികളെ സംബന്ധിച്ച് സംസാരിച്ചു. എല്ലാ കൗൺസിലർമാർക്കും അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിൻ്റെ വികസന പദ്ധതികളെ സംബന്ധിച്ച് അദ്ദേഹം എല്ലാവർക്കും പറഞ്ഞുനൽകി. അമിത് ഷാ പാർലമെൻറിൽ ആയതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല എന്നും വി വി രാജേഷ് പറഞ്ഞു.

ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിൽ എത്തിയത്. കേരള എക്സ്പ്രസിലായിരുന്നു യാത്ര. ബിജെപിക്ക് പിന്തുണ നൽകിയ നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ യാത്രയിലില്ല. വിവിധ റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകി. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും. 13നാണ് മടക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...