ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി പരിശോധനയ്ക്കുള്ള സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്. സർക്കാരിന്റെ ആപ്പ് ഉണ്ടായിട്ടും 15ലധികം സ്വകാര്യ ആപ്പുകൾ ഭാഗ്യാന്വേഷികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ ആപ്പുകൾ പൂട്ടാൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകും. ഭാഗ്യ കുറി വിൽപ്പന മേഖലയിൽ സ്വകാര്യ ആപ്പുകൾ പിടിമുറുക്കിയതോടെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സംസ്ഥാന സർക്കാർ ഭാഗ്യാന്വേഷികൾക്ക് ലോട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിനായി ആപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാരും ഭാഗ്യാന്വേഷികളും കൂടുതലും ഉപയോഗിക്കുന്നത് സ്വകാര്യ ആപ്പുകൾ ആണ്.

സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സമ്മാന തുകയിലും ടിക്കറ്റ് നമ്പറിലുമടക്കം വലിയ തെറ്റുകൾ സംഭവിക്കുന്നുണ്ടന്നാണ് കച്ചവടക്കാരുടെ പരാതി. സർക്കാർ ആപ്പിന്റെ പ്രചാരം നഷ്ടപ്പെട്ടതോടെയാണ് സ്വകാര്യ ഭീമന്മാർ ഈ മേഖല കയ്യടക്കിയത്. സംസ്ഥാന സർക്കാരിന്റെ വലിയ വരുമാന മാർഗങ്ങളിൽ ഒന്നായ ലോട്ടറി വിൽപ്പനയെ കൂടുതൽ പ്രചാരത്തിൽ ആക്കാൻ വിജിലൻസ് അന്വേഷണത്തോടൊപ്പം, ബോധവൽക്കരണ ക്യാമ്പയിനും ആരംഭിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര...

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...