അന്ത്യാളംകാവ് റോഡിൽ പിഴുതു വീണ വൈദ്യുതി തൂണ് 4 ദിവസമായിട്ടും മാറ്റിയില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കീക്കൊഴൂര്‍ : വയലത്തല കൃപഭാവനു സമീപം അന്ത്യാളംകാവ് റോഡിൽ പിഴുതു വീണ വൈദ്യുതി തൂണ് 4 ദിവസമായിട്ടും മാറ്റിയില്ലെന്ന് ആരോപണം. വൈദ്യുതി വകുപ്പ് റാന്നി സൗത്ത് സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചിട്ടും നിസംഗത കാട്ടുന്നുവെന്നാണ് ആരോപണം. സമീപത്തെ സൊസൈറ്റി പടി ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തിട്ടുണ്ടെന്നും 11 കെവിയിലെ മറ്റുപണികൾ കഴിഞ്ഞ് വന്ന് തൂണ് നിവർത്താമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. വീണ്ടും ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ പ്രകൃതി ദുരന്തമാണെന്നും ചീഫ് ഓഫീസില്‍ പരാതി പരിഹാരം താമസിക്കുന്ന വിവരം അറിയിക്കാനുമാണ് മറുപടി.

എല്ലാ വീടുകളിലും കുഴല്‍കിണര്‍ ആയതിനാൽ കുടിവെള്ളത്തിനും മറ്റും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അത്യാവശ്യഘട്ടത്തിൽ ആശുപത്രിയില്‍ പോകുന്നതിനും മറ്റും വാഹനങ്ങൾ പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. അടിയന്തിരമായി വൈദ്യുതി തൂണ് മാറ്റി വഴി സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...