പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകട മേഖലകളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകട മേഖലകളില്‍ ഉള്‍പ്പെട്ട ചിലയിടങ്ങളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ആരോപണം. മക്കപ്പുഴ സ്കൂള്‍ ജംങ്ഷനും ഗേറ്റ് ജംങ്ഷനുമിടയിലാണ് പൂര്‍ണ്ണമായും ക്രാഷ്ബാരിയര്‍ സ്ഥാപിക്കാതെ പണിപൂര്‍ത്തീകരിച്ചത്. ഇതുമൂലം ഇവിടുത്തെ താമസക്കാര്‍ ഏതു സമയവും അപകടം പ്രതീക്ഷിച്ചാണ് കഴിയുന്നത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ വാഹനങ്ങള്‍ ഇതുവഴി അമിത വേഗതയിലാണ് കടന്നു പോകുന്നത്. മന്ദമരുതിക്കും പ്ലാച്ചേരിക്കുമിടയില്‍ ചെറുതും വലുതമായ നിരവധി അപകടങ്ങള്‍ ഇടക്കാലത്ത് നടന്നിട്ടുണ്ട്. ചില അപകടങ്ങളില്‍ മരണങ്ങളും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മക്കപ്പുഴയില്‍ ടിപ്പര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു വീടിന്‍റെ മതിലും ഗേറ്റും തകര്‍ത്ത് മുറ്റത്തേക്ക് പാഞ്ഞു കയറിയിരുന്നു. അപകടം മുന്നില്‍ കണ്ട് മക്കപ്പുഴ ദിനേശ് ഭവനില്‍ ഡി ദിനേശന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇവര്‍ കരാറുകാരനെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. കരാറുകാരെ സമീപിച്ചപ്പോള്‍ ഇത്തരം ജോലികള്‍ക്ക് ഉപകരാര്‍ കൊടുത്തതാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സ്ഥലത്ത് ക്രാഷ്ബാരിയര്‍ സ്ഥാപിച്ച് സുരക്ഷയൊരുക്കാന്‍ ഇനി ആരെ സമീപിക്കണമെന്ന് അറിയാതെ വലയുകയാണ് ഇവര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....