വിദ്യാഭ്യാസ രംഗത്തെ ഗുരുവിൻ്റെ വീക്ഷണം സാമൂഹ്യ നവോത്ഥാനത്തിന് നാന്ദി കുറിച്ചു : തുഷാർ വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

മെഴുവേലി: വിദ്യാഭ്യാസ രംഗത്തെ ഗുരുവിൻ്റെ വീക്ഷണം സമൂഹ്യ നവോത്ഥാനത്തിന് നാന്ദി കുറിച്ചെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ 65-ാം നമ്പര്‍ മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെ ഉടമസ്ഥതയിലുള്ള പുവണ്ണുംമൂട് പുനഃരുദ്ധരിച്ച ഗുരുമന്ദിരത്തിന്റെ സമര്‍പ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുക്ഷേത്രങ്ങൾ സാമൂഹ്യ പരിവർത്തനത്തിനുള്ള കേന്ദ്രങ്ങളാണ്. ഗുരുവിൻ്റെ ചൈതന്യമാണ് യോഗത്തിൻ്റെ സംഘശക്തിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി രാഹുല്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എസ്.എന്‍.ഡി.പി. യോഗം ലീഗല്‍ അഡ്വൈസര്‍ അഡ്വ.എ.എന്‍.രാജന്‍ ബാബു, എസ്.എന്‍.ഡി.പി. യോഗം കേന്ദ്രസമിതി പ്രസിഡന്റ് പച്ചയില്‍ സന്ദീപ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യൂണിയന്‍ വൈസ് ചെയര്‍മാന്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റിയംഗങ്ങളായ സുരേഷ് വല്ലന, കെ.ആര്‍. മോഹനന്‍, എസ്. ദേവരാജന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനന്‍ കൊഴുവല്ലൂര്‍, അനില്‍ കണ്ണാടി, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ജോജി, ജില്ലാപഞ്ചായത്തംഗം ആര്‍. അജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം ഷൈനിലാല്‍, റവ. ഫാ. ജിജി തോമസ്, വനിതാസംഘം യൂണിയന്‍ കേന്ദ്രസമിതിയംഗം ശ്രീദേവി കെ.എസ്, വനിതാസംഘം ശാഖാ പ്രസിഡന്റ് എം.കെ. ആനന്ദവല്ലി, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കണ്‍വീനര്‍ മഹേഷ്, യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം, ശാഖാ അഡ്.കമ്മിറ്റി കണ്‍വീനര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകര്‍മ്മം തന്ത്രി രഞ്ജു അനന്ദഭദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തി. ഗുരുമന്ദിരത്തിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തികള്‍ 1570-ാം നമ്പര്‍ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....