അടൂർ : ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പൾമോനോളജി ഡിപ്പാർട്ട്മെന്റിൽ അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗും ഡ്രഗ് ടെസ്റ്റിങ്ങും ഇമ്മ്യൂണോതെറാപ്പി സേവനങ്ങളും ആരംഭിച്ചു. രോഗികളെ ബാധിക്കുന്ന വിവിധ അലർജികളെ തിരിച്ചറിയാനും ഇമ്മ്യൂണോതെറാപ്പിയിലൂടെ ദീർഘകാല ആശ്വാസം നൽകാനും ഈ വിപുലമായ ഡയഗ്നോസ്റ്റിക് – ചികിത്സാ രീതി ലക്ഷ്യമിടുന്നു. അലർജിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പരിഹാരമാണിത്. വിവിധ ഭക്ഷണങ്ങളോടുള്ള അലർജി, മരുന്നുകളോടുള്ള അലർജി, മൃഗങ്ങളും പക്ഷികളോടും ഉള്ള അലർജി ഇവയെല്ലാം തിരിച്ചറിയുന്നതിനുള്ള ലളിതവും വേദനയില്ലാത്തതുമായ മാർഗമാണ് അലർജി സ്കിൻ പ്രിക് ടെസ്റ്റിംഗ്.
വിവിധ അലർജികളെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ളതും അസ്വസ്ഥത തീരെ കുറഞ്ഞതുമായ ഈ മാർഗം രോഗികൾക്ക് ആത്മവിശ്വാസം പകരുന്നതിനാൽ ചികിത്സാ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനും രോഗം എളുപ്പം ഭേദമാകുന്നതിനും ഇടനൽകുന്നു. അലർജി ഷോട്ടുകൾ എന്നറിയപ്പെടുന്ന ഇമ്മ്യൂണോതെറാപ്പി, ശരീരത്തിലെ നിർദ്ദിഷ്ട അലർജികൾ നിർവീര്യമാക്കുന്ന ഒരു തെളിയിക്കപ്പെട്ട ചികിത്സയാണ്. കൺസൾട്ടന്റ് പൾമോണോലോജിസ്റ്റ് ഡോ. അർജുൻ സുരേഷിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ ഇപ്പോൾ നടത്തിവരുന്നത്. അദ്ദേഹത്തെ കൂടാതെ ഡോ.അതുൽ കൃഷ്ണൻ, ഡോ. റോബിൻ വര്ഗീസ് ജോൺ എന്നിവരാണ് പൾമോനോളജി വിഭാഗത്തിലുള്ളത്.