Sunday, July 6, 2025 8:08 pm

ഡ്യൂട്ടിക്ക് ശേഷം പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട് ; വീടുകളിൽ കയറിയുള്ള വിജിലന്‍സ് പരിശോധനക്കെതിരെ ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളേജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ വസതികളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഡോക്ടർമാർക്കിടയിൽ കടുത്ത അരക്ഷിതത്വം സംജാതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് നടപടിയിൽ ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡാറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ വാർത്തകൾ വരുന്നതും മറ്റും പൊതുജനമധ്യേ സർക്കാർ ഡോക്ടർമാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാൻ വഴി തെളിക്കുന്നതാണ്.

അഴിമതിയ്ക്കും നിയമലംഘനത്തിനും എതിരായ നടപടികളെ കെ.ജി.എം.ഒ.എ എക്കാലവും സ്വാഗതം ചെയ്തിട്ടുണ്ട്. വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിൽ അത്തരം നടപടിൾ ഉണ്ടാവേണ്ടതുമാണ്. എന്നാൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാരെ വീടുകളിൽ കയറി അവരുടെ സ്വകാര്യതയെ പോലും ലംഘിച്ചു കൊണ്ട് അവഹേളിക്കുന്ന തരത്തിൽ നടത്തപ്പെട്ട വിജിലൻസ് റെയ്ഡുകളിൽ കെ. ജി. എം. ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വർദ്ധിച്ചു വരുന്ന സാംക്രമിക രോഗപ്പകർച്ചയ്ക്കിടയിലും സർക്കാർ ആശുപത്രികളിലെ ശുഷ്കമായ മനുഷ്യവിഭവശേഷിയെ മറികടന്നുകൊണ്ട് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാർ അവരുടെ ജോലി സമയത്തിന് ശേഷം അനുവദനീയമായ പ്രാക്ടീസ് നടത്തിയതിനെ ഇത്തരത്തിൽ വക്രീകരിക്കുന്നത് അവരുടെ ആത്മവീര്യം തകർക്കുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ആകെ അഴിമതിക്കാരും കൊള്ളരുതാത്തവരും ആണെന്ന തെറ്റായ പൊതുബോധം ഉണ്ടാക്കാൻ മാത്രമെ ഇത് ഇട വരുത്തുകയുളളു. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി...

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...