ദേശീയ അവാര്‍ഡ് നേടാനുളള കാരണത്തെക്കുറിച്ച് സംസാരിച്ച് അല്ലു അര്‍ജുന്‍

For full experience, Download our mobile application:
Get it on Google Play

താന്‍ ദേശീയ അവാര്‍ഡ് നേടാനുളള കാരണത്തെക്കുറിച്ച് സംസാരിച്ച് അല്ലു അര്‍ജുന്‍. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റില്‍ തെലുങ്കില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ആ തിരിച്ചറിവാണ് പുരസ്‌കാരം നേടാനായി തന്നെ പ്രേരിപ്പിച്ചത് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പട്ടിക ഞാന്‍ പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് മനസിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. അത് ഞാന്‍ നേടിയെടുത്തു. എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 2021 ഡിസംബര്‍ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയം നേടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ഡിസംബര്‍ ആറിനാണ് ചിത്രം റിലീസിനെത്തുക. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഫഹദിന്റെ കഥാപാത്രം ഭന്‍വന്‍ സിങ് ഷെഖാവത്തുമായുള്ള പുഷ്പയുടെ ഏറ്റുമുട്ടലാകും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...