ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ ; തിളക്കമുള്ള ചര്‍മ്മത്തിന് ഇതാ ഒരു കിടിലന്‍ ഫേസ് പാക്ക്!

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. ഇതിനായി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു ചര്‍മ്മ സംരക്ഷണം ചെയ്യാം.

തിളക്കമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ബദാം. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമ്മകാന്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീൻ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ആരോഗ്യമേകുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബദാം.

ചര്‍മ്മത്തിലെ ചുളിവുകളെയും കറുത്ത പാടുകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാനും ബദാം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. അതിനായി നാലോ അഞ്ചോ ബദാം രാത്രി പാലില്‍ ഇട്ടു വയ്ക്കണം. പിറ്റേദിവസം ഇവയുടെ തൊലി കളഞ്ഞ് അവ നന്നായി പാലില്‍ തന്നെ അരച്ചെടുക്കുക. അരച്ചെടുത്ത ബദാം കൂട്ട് രാത്രിയില്‍ മുഖത്തിട്ട് നേരംവെളുക്കുമ്പോള്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന്- നാല് ദിവസങ്ങളില്‍ ഇത് ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിക്കാന്‍ സഹായിക്കും.

ബദാം ഓയിലും ചര്‍മ്മത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടുന്നതും നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...