വഴിയില്‍ ഒറ്റയ്ക്കായ കുട്ടികളെ സഹായിക്കാന്‍ ചെല്ലുമ്പോള്‍ സൂക്ഷിക്കുക ; മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ മുന്നറിയിപ്പുമായി നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കുന്നത്. വഴി തെറ്റി റോഡരുകിലും മറ്റും ഒറ്റയ്ക്കിരുന്നു കരയുന്ന കുട്ടികള്‍ മിക്ക ഇന്ത്യന്‍ നിരത്തുകളിലും സാധാരണ കാഴ്ചയാണ്. ഇങ്ങനെ ഒറ്റയ്ക്കിരുന്ന് കരയുന്ന കുട്ടികളെ കണ്ടാല്‍ അവരെ സഹായിക്കാന്‍ സന്നദ്ധത കാണിക്കുന്നവരെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് പുതിയ തട്ടിപ്പ്.

വഴിയില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന കുട്ടികളെ സഹായിക്കാന്‍ അടുത്ത ചെല്ലുമ്പോള്‍ കുട്ടി ഒരു മേല്‍ വിലാസം കാണിക്കും. ആ വിലാസത്തില്‍ കൊണ്ട് വിടാനായിരിക്കും കുട്ടി ആവശ്യപ്പെടുക. എന്നാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ തട്ടിപ്പ് സംഘങ്ങളായിരിക്കും. സ്ത്രീകളാണ് പൊതുവെ ഇത്തരത്തില്‍ കൂടുതലും തട്ടിപ്പിനിരയാകുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്യുന്ന സംഘത്തിന്റെ കെണിയായിരിക്കും ഇതെന്നാണ് നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നല്‍കുന്ന മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...