6500 ഓളം അതിസമ്പന്നര്‍ രാജ്യം വിടുന്നുവെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023ലെ റിപ്പോര്‍ട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,500 മില്യണയര്‍മാരാണ് ഇന്ത്യ വിട്ടു പോയത്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്ബോര്‍ഡ് 2023 റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തെ കണക്കില്‍ നിന്നും കുറവാണ് ഈ വര്‍ഷത്തെ കൊഴിഞ്ഞുപോക്ക്.

8.2 കോടി രൂപയോ (ഒരു മില്യണ്‍ യു എസ് ഡോളര്‍) അതില്‍ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരില്‍ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂര്‍, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്ബോര്‍ഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്.

2022ലെ റെക്കോര്‍ഡ് ഭേദിച്ച പ്രവാഹത്തിന് ശേഷം യുഎഇ രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും ഈ വര്‍ഷം 4,500 പുതിയ കോടീശ്വരന്മാര്‍ എത്തുമെന്നാണ് പ്രതീക്ഷ. 3,200 എച്ച്എന്‍ഡബ്ല്യുഐകളെ പ്രതീക്ഷിച്ചുകൊണ്ട് സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്താണ്. യുഎഇയും സിംഗപ്പൂരുമാണ് സമ്പന്ന കുടുംബങ്ങളുടെ പ്രിയരാജ്യങ്ങള്‍. യുഎഇ ഗോള്‍ഡന്‍ വിസ, വ്യവസായ സൗഹൃദം, നികുതി വ്യവസ്ഥകള്‍, സുരക്ഷിതത്വം, സമാധാനജീവിത അന്തരീക്ഷങ്ങള്‍ തുടങ്ങിയവയാണ് സമ്പന്ന കുടുംബങ്ങള്‍ യുഎഇ, സിംഗപ്പൂര്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ആസ്തിയുള്ളവര്‍ രാജ്യം വിടുന്ന പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം ചൈനയില്‍ നിന്ന് 13,500 സമ്പന്നര്‍ പുറത്തു പോകുമെന്നാണ് കണക്കാക്കപ്പടുന്നത്. യുകെയില്‍ നിന്ന് 3,200 സമ്പന്നരും, റഷ്യയില്‍ നിന്നും 3,000 സമ്പന്നരും, ബ്രസീലില്‍ നിന്നും 1200 ഉയര്‍ന്ന ആസ്തിയുള്ളവരും രാജ്യം വിടുമെന്നും ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...