കനത്ത മഴ ; സിക്കിമില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപെടുത്തി. വടക്കന്‍ സിക്കിമിലെ ചുങ്താങ്ങിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്‌സും സ്‌ട്രൈക്കിംഗ് ലയണ്‍ ഡിവിഷനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കരസേന 2000-ലധികം വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് രക്ഷപെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വടക്കന്‍ സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്.

ഇതേതുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലില്‍് ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. ഇതോടെ ലാചുങ്, ലാചെന്‍ എന്നിവ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഇതോടെ ഏകദേശം 3,500 വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങി. ലാച്ചുങ്ങില്‍ നിന്നും ലാച്ചനില്‍ നിന്നും 300 വിനോദസഞ്ചാരികള്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച് കരസേന അവരെ രക്ഷിക്കാന്‍ സജ്ജരായി. ഞായറാഴ്ച രാവിലെ 11 മണിയോടെ 300 വിനോദസഞ്ചാരികളെയും ഗാംഗ്‌ടോക്കിലേക്കുള്ള താത്കാലിക പാലത്തിന് മുകളിലൂടെ കടക്കാന്‍ സൈന്യം സഹായിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...