ദില്ലി : നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന ലോകകപ്പില്‍ 399 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണര്‍ (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്. മാക്‌സ്‌വെല്‍ എട്ട് സിക്‌സും ഒമ്പത് ഫോറും കണ്ടെത്തിയിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ചില നാഴികക്കല്ലുകളും വാര്‍ണറെ തേടിയെത്തി.
ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താന്‍ വാര്‍ണര്‍ക്കായി. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ സെഞ്ചുറി നേടിയതോടെ വാര്‍ണറുടെ അക്കൗണ്ടറില്‍ ആറെണ്ണമായി. സച്ചിനും ആറ് സെഞ്ചുറികളാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. ഏഴ് സെഞ്ചുറികളാണ് രോഹിത്തിന്. അഞ്ച് സെഞ്ചുറികള്‍ വീതമുള്ള റിക്കി പോണ്ടിംഗും കുമാര്‍ സംഗക്കാരയും അടുത്ത സ്ഥാനങ്ങളില്‍. ലോകകപ്പില്‍ ഓസീസിന് വേണ്ടി തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടാനും വാര്‍ണര്‍ക്കായി. മാര്‍ക്ക് വോ (1996), റിക്കി പോണ്ടിംഗ് (2003, 2007), മാത്യും ഹെയ്ഡന്‍ (2007) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























