മാത്യു കുഴല്‍നാടന്‍ കേരള രാഷ്ട്രീയത്തിലെ സ്ട്രീക്കര്‍ ; ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാണികള്‍ കൂടുതലുള്ള സ്റ്റേഡിയത്തില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഉടുവസ്ത്രം ഇല്ലാതെ ഓടുന്ന സ്ട്രീക്കര്‍മാരെ ഓര്‍പ്പിപ്പിക്കും വിധത്തിലാണ് മാത്യു കുഴല്‍നാടന്‍ പെരുമാറുന്നതെന്ന് ഡിവൈഎഫ്‌ഐ. കേരളാ രാഷ്ട്രീയത്തിലെ സ്ട്രീക്കറാണ് മാത്യു കുഴല്‍നാടനെന്ന് ഡിവെെഎഫ്ഐ നേതാക്കൾ അഭിപ്രായപ്പെട്ടു. യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ വീണിടത്ത് കിടന്നുരുളുകയും ചെയ്യുകയാണ്. യാതൊരു ധാര്‍മികതയും ഇല്ലാത്ത വ്യക്തിയാണ് കുഴല്‍നാടനെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ പറഞ്ഞു.

നിരവധി പരാതികള്‍ മാത്യു കുഴല്‍നാടനെതിരെ 2022ല്‍ തന്നെ ഡിവൈഎഫ്‌ഐ നല്‍കിയിട്ടുണ്ടെന്ന് സനോജ് പറഞ്ഞു. പൊതുമുതല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയാണ് മാത്യു. ഒരു ജനപ്രതിനിധിയായ അദ്ദേഹം തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയാതെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ചിന്നക്കനാലില്‍ റിസോര്‍ട്ടിന്റെ മറവില്‍ നടത്തിയ അനധികൃത ഇടപാടുകള്‍ തെളിവോടെ പുറത്ത് വന്നതാണ്.

റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള പേരില്‍ വീട് വാങ്ങിയും തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചു അതിനു സാധുത വരുത്തുകയും ചെയ്യാന്‍ വേണ്ടിയുള്ള ശ്രമം ഉണ്ടായി. ഈ ഭൂമി ഇടപാടിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. വീണാ വിജയന്‍ നികുതിയടച്ചത് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്ന് പറഞ്ഞ കുഴല്‍നാടന്‍ രാഷ്ട്രീയ മര്യാദ ഉണ്ടെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി. കെ സനോജും പ്രസിഡന്റ് വി വസീഫും ഇക്കാര്യങ്ങൾ പറഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...

മഴക്കെടുതി : പത്തനംതിട്ട പോലീസ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പല...

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...