പത്തനംതിട്ട നഗരം മനോഹരമാകുന്നു : ജില്ലാ സ്റ്റേഡിയത്തിനൊപ്പം നടപ്പാതയും മുഖം മിനുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിനോടൊപ്പം സമീപത്തെ നടപ്പാതകളും മുഖം മിനുക്കുന്നു. നഗര സൗന്ദര്യവത്കരണത്തിന്റെ  ഭാഗമായാണ് സ്റ്റേഡിയം ജങ്ക്ഷനില്‍ റിംഗ് റോഡില്‍ നടപ്പാത ഒരുങ്ങുന്നത്. ഇവിടെ ഇരിപ്പിടങ്ങളും ചെറിയ പാര്‍ക്കുകളും ക്രമീകരിക്കും. മുത്തൂറ്റ് ആശുപത്രി ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍  വരെയുള്ള ഭാഗത്തായാണ്‌ ഇപ്പോള്‍ പണികള്‍ നടക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ ലോക്കുകളും ടൈലുകളും ആണ് പാകുന്നത്. തണല്‍ മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടവും റോഡില്‍ ബഞ്ചുകളും സ്ഥാപിക്കും. 6.5 കോടി രൂപ ചിലവിലാണ് പദ്ധതി.

സ്റ്റേഡിയത്തിന്റെ വലത് ഭാഗത്ത് നടപ്പാതയും ഇടത് ഭാഗത്ത് ഇരിപ്പിടവുമാണ് ക്രമീകരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ട നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായി ഇവിടം മാറും. കാല്‍ നടയാത്ര സൗഹൃദപരമാക്കാന്‍ വേണ്ടിയാണ് നടപ്പാതകള്‍ പ്രധാനമായും നവീകരിക്കുന്നത്. പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ ഭാഗത്ത് വഴിയോര കച്ചവടം അനുവദിക്കില്ല. പത്തനംതിട്ട നഗരത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനും ഈ സ്ഥലങ്ങള്‍ പ്രയോജനപ്പെടും. നഗരത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഇല്ലെന്ന ഏറെനാളത്തെ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമാകുന്നതാണ് ഈ പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...