പത്തനംതിട്ടയില്‍ മന്നം സമാധി ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നായർ സർവ്വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന് രൂപം നൽകിയ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാമത് സമാധിദിനം പത്തനംതിട്ടയില്‍ ആചരിച്ചു. രാവിലെ 6 മണിക്ക് ആചാര്യ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡന്‍റും എന്‍.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.ആർ. ഹരിദാസ് ഇടത്തിട്ട ഭദ്രദീപം തെളിയിച്ചു. തുടർന്ന് സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ സമയമായ 11.45 വരെ ഉപവാസവും പത്തനംതിട്ട വനിതാ യൂണിയന്റെ നേതൃത്വത്തിൽ പ്രാർത്ഥനാലാപനവും നടന്നു.

ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ഡി.അശോക്‌ കുമാർ, യൂണിയൻ സെക്രട്ടറി  വി.ഷാബു, യൂണിയൻ ഇൻസ്പെക്ടർ ആർ.രാജേഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ.സരോജ് കുമാർ, എൻ.ആർ.വിജയകുറുപ്പ്, അഡ്വ.ഗീത സുരേഷ്, അഡ്വ.അഖിലേഷ്.എസ് കാര്യാട്ട്, രാജേന്ദ്രനാഥ് കമലകം, എ.ആർ.രാജേഷ് കുമാർ, ശ്രീജിത്ത് പ്രഭാകർ, പി.എൻ.രഘുത്തമൻ നായർ, ശശികുമാരൻ നായർ, എം.ആർ.ശശിധരൻ നായർ, രാജീവ് കുമാർ, എൻ.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ അഡ്വ.കമലാസനൻ കാര്യാട്ട്, ജി.കൃഷ്ണകുമാർ, വി.കെ.ബാലചന്ദ്രകുമാർ, കൃഷ്ണകുമാർ, പി.ശിവകുമാർ,

വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി, കമ്മറ്റി അംഗങ്ങളായ ഉഷാകുമാരി, ജഗദമ്മ, വിജയലക്ഷമി കാരണവർ, ജയലക്ഷമി, അംബികാമ്മ, ശ്രീകല, കരയോഗ വനിതാ സമാജ ഭാരവാഹികളും അംഗങ്ങളും, വിവിധ സമുദായിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും പത്തനംതിട്ട നഗരസഭാ ചെയർ പേഴ്സൺ സിന്ധു അനിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ദീനാമ്മ റോയ്, സതീഷ് കൊച്ചുപമ്പിൽ, ഹരിദാസ് കടമ്മനിട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യൂണിയനിലെ 125 കരയോഗങ്ങളിലും മന്നം സമാധി ദിനാചരണം ആചരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...