പ്രളയത്തിലും ആല്‍ഫാ പാലിയേറ്റീവ് കെയര്‍ കുട്ടനാട് ലിങ്ക് സെന്ററിന്റെ സേവനം മാതൃകയാകുന്നു

For full experience, Download our mobile application:
Get it on Google Play

തലവടി: മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ആല്‍ഫാ പാലീയേറ്റീവ് കെയര്‍ ഹോം സര്‍വ്വീസിന്റെ സേവനം കിടപ്പ് രോഗികള്‍ക്ക് ആശ്വാസകരമാകുന്നു. ചികിത്സിച്ച് പൂര്‍ണ്ണമായും മാറ്റാനാകാത്ത കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവര്‍ക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവര്‍ക്കും പ്രായാധിക്യം മൂലം കിടപ്പിലായവര്‍ക്കും സമ്പൂര്‍ണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗണ്‍സിലിംങ്ങും നല്കുകയാണ്. പ്രളയത്തിലും വീടുകള്‍ സന്ദര്‍ശിച്ചു രോഗികളെ പരിചരിക്കുവാന്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ശ്രദ്ധേയമാകുകയാണ്.

പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് പട്ടരുമഠം, വര്‍ക്കിങ്ങ് പ്രസിഡന്റ് സുഷമ്മ സുധാകരന്‍, സെക്രട്ടറി എം.ജി. കൊച്ചുമോന്‍, ട്രഷറാര്‍ വി.പി.മാത്യൂ, ചന്ദ്രമോഹനന്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാല്‍, നിര്‍മ്മല ചന്ദ്രമോഹന്നന്‍, പി.രാജന്‍, ആരോഗ്യ പ്രവര്‍ത്തകരായ പ്രവീണ, മഞ്ചു, ഫിസിയോതെറാപ്പിസ്റ്റ് ജിഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്. കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ഡോ.മറിയാമ്മ ജോര്‍ജിന്റെ സേവനവും സൗജന്യമായി ലഭ്യമാണ്. തലവടി, മുട്ടാര്‍, എടത്വ, നിരണം ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുന്നൂറില്‍പ്പരം കിടപ്പ് രോഗികള്‍ക്ക് ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ കുട്ടനാട് ലിങ്കിന്റെ സേവനം ആഴ്ചയില്‍ ആറ് ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്ന് സെക്രട്ടറി എം.ജി കൊച്ചുമോന്‍, ചീഫ് കോര്‍ഡിനേറ്റര്‍ അംജിത്ത് കുമാര്‍ എന്നിവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...